കൊയിലാണ്ടി: കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ പതിനേഴുകാരന് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു.നമ്പ്രത്തുകര പുളക്കികുനി മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാമിലാണു മുങ്ങിമരിച്ചത് കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ കുളത്തിൽനിന്ന് പുറത്തെടുത്തത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post a Comment