ഇരിട്ടി : ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിന് മുൻവശത്തെ അശാസ്ത്രീയമായ മുറ്റം നിർമ്മാണം കാരണം വഴി തടസ്സമാകുന്ന രീതിയിൽ ഹോസ്പിറ്റലിലേക്ക് കുത്തിയൊലിക്കുന്ന വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം കണ്ടെത്തണമെന്ന് യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പരിഹാര മാർഗ്ഗത്തിനായി മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീം സ്ഥലത്തു എത്തിച്ചേർന്നെങ്കിലും മഴ വെള്ളം പോകാനുള്ള സംവിധാനം ഇവിടെ ഇല്ല എന്നാണ് അധികൃതർ പറയുന്നത്. ഇന്റർലോക്ക് ഉൾപ്പെടെ അപകടവസ്ഥയിലായ ശിശു വാർഡിന് മുന്നിലുള്ള ഈ ദയനീയ അവസ്ഥ കാരണം രോഗികളും വാഹനവും ഏറെ ബുദ്ധിമുട്ടിയാണ് ഹോസ്പിറ്റലിൽ പോകുന്നത്.
മുസ്‌ലിം യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡന്റ് ഫവാസ് പുന്നാട്, ജന. സെക്രട്ടറി സി എം ഷാക്കിർ, വൈറ്റ് ഗാർഡ് മുനിസിപ്പൽ പഞ്ചായത്ത് ക്യാപ്റ്റൻമാരായ ഇകെ ശഫാഫ്, റസാഖ്, കോർഡിനേറ്റർ വി ഹാരിസ്, ടി. ഷംസീർ ലത്തീഫ്, മുനീർ പിപി, പി കെ അഫ്സൽ, ഷഫീക് പാനേരി, എം റംഷാദ് എന്നിവർ ചേർന്നാണ് വിഷയം ഇടപെട്ടത്
Post a Comment