കണ്ണൂര്‍: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം നടന്നു. ഇയാള്‍ വാട്‍സ്‌ആപ്പില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചു.
ഇയാള്‍ പലരില്‍ നിന്നും പണം ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍, ആരെങ്കിലും പണം അയച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. പോലീസ് വിശദമായി അന്വേഷണം നടത്തി വരികയാണ്. സംസ്ഥാനത്തെ പല പ്രമുഖരുടെയും വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് സോഷ്യല്‍ മീഡിയ വഴി പണം ആവശ്യപ്പെട്ടതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
Post a Comment