നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചു. മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്താണ് തീരുമാനം. ഗതാഗതത്തിന് ബദൽ മാർഗമായി കൊട്ടിയൂർ-പാൽചുരം റോഡ് ഉപയോഗിക്കണമെന്നാണ് നിർദേശം. മഴ ശക്തമാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ഈ മാസം ഏഴ് വരെ നിർത്തി വയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും. ഉരുൾപൊട്ടൽ നാശം വിതച്ച സ്ഥലങ്ങളിലേക്ക് അനാവശ്യ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആളുകൾ കൂട്ടത്തോടെ ഈ മേഖലകളിൽ കാണാൻ എത്തുന്നത് ദുരന്ത നിവാരണ പ്രവർത്തനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചു
News@Iritty
0
Post a Comment