ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കും. ജമ്മു കശ്മീരിലാണ് പുതിയ പാർട്ടി രൂപീകരിക്കുക. മുൻ കോണ്‍ഗ്രസ് എംഎൽഎയും മന്ത്രിയുമായിരുന്ന ജിഎം സരൂരിയാണ് ഇക്കാര്യം അറിയിച്ചത്. ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ജി എം സരൂരിയുടെ പ്രസ്താവന.
ജിഎം സരൂരി ചൗധരി, മൊഹദ് അക്രം, ഗുൽസാർ വാനി, ഹാജി അബ്ദുൾ റഷീദ്, മൊഹദ് അമിൻ ഭട്ട് എന്നിവരും കോൺഗ്രസിൽ നിന്ന് രാജിവെച്ചു. ജിഎം സരൂരി ചൗധരി, മൊഹദ് അക്രം എന്നിവർ ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Also Read-Ghulam Nabi Azad | ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു
മുൻ കേന്ദ്രമന്ത്രിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായിരുന്നു ഗുലാം നബി ആസാദ്. ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചരണ സമിതി അധ്യക്ഷൻ സ്ഥാനത്തുനിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ചിതിന് പിന്നാലെയാണ് കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചത്. പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ പദവികളിൽ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചതായി അറിയിച്ചു.
കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയ മുതിർന്ന നേതാക്കളുടെ ജി-23 കൂട്ടായ്മയിലെ പ്രധാനിയായിരുന്നു. ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്നു ഗുലാം നബി ആസാദ്.
إرسال تعليق