Join News @ Iritty Whats App Group

മുഹറം അവധി തിങ്കളാഴ്ചയിൽ നിന്നും ചൊവ്വാഴ്‍യിലേക്ക് മാറ്റിയതായിമാറ്റിയതായി സർക്കാർ; തിങ്കളാഴ്ച പ്രവർത്തി ദിവസം


മുഹറം അവധി തിങ്കളാഴ്ചയിൽ നിന്നും ചൊവ്വാഴ്‍യിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. ഹിജ്‌റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് സർക്കാർ അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും. 

മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍നിശ്ചയിച്ചത്. നേരത്തെ അവധി ഓഗസ്റ്റ്‌ എട്ടിനായിരുന്നു. ഇതാണ് ഓഗസ്റ്റ്‌ ഒമ്പതിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍, സ്‌കൂളുകൾ തുടങ്ങിയവയ്ക്കടക്കം ചൊവ്വാഴ്‍ച്ച അവധിയായിരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group