Join News @ Iritty Whats App Group

ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദര്‍ശന സമയത്ത് ഡ്യൂട്ടിയിലില്ലാതിരുന്ന ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദര്‍ശന സമയത്ത് ഡ്യൂട്ടിയിലില്ലാതിരുന്ന ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് . .എട്ട് ഡോക്ടര്‍മാര്‍ക്ക് ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ആശുപത്രി സൂപ്രണ്ട് ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

മന്ത്രിയുടെ സന്ദര്‍ശന സമയം ഡ്യൂട്ടിയില്‍ ഇല്ലാത്തവര്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.മന്ത്രി എത്തിയപ്പോള്‍ ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമേ ഒ പിയില്‍ ഉണ്ടായിരുന്നുള്ളൂ.

അതേസമയം ആശുപത്രിയില്‍ ആ സമയം ഇല്ലാതിരുന്ന എട്ട് ഡോക്ടര്‍മാര്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ടിരുന്നു. ഈ ഡോക്ടര്‍മാര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

അതേസമയം, സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു ക്ഷാമത്തിന് ഡോക്ടര്‍മാരെ കുറ്റക്കാരാക്കുന്നതിലും വസ്തുതകള്‍ തമസ്‌കരിച്ച് തിരുവല്ല താലൂക്കാശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി നടത്തിയ ‘ജനക്കൂട്ട വിചാരണയിലും’ കെജിഎംഒഎ ശക്തമായി പ്രതിഷേധിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group