Join News @ Iritty Whats App Group

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട, കാസര്‍കോട് സ്വദേശി പിടിയിൽ

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. അബുദാബിയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്‍ റസാഖില്‍ നിന്നാണ് 37,96,275 രൂപ വിലവരുന്ന 735 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടിയത്.

ഐഎക്സ് 716 നമ്ബര്‍ വിമാനത്തില്‍ എത്തിയ കാസര്‍കോട് പടന്ന മടിക്കല്‍ അബ്ദുല്‍ റസാഖ് തന്റെ മലാശയത്തില്‍ ഒളിപ്പിച്ച 852 ഗ്രാം മൂന്ന് ഗുളികകളുടെ സംയുക്ത രൂപത്തില്‍ സ്വര്‍ണം കടത്തുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍, ഇന്‍സ്പെക്ടര്‍മാരായ നിഖില്‍ കെ ആര്‍, സന്ദീപ് ദാഹിയ, നിശാന്ത് താക്കൂര്‍, ജുബര്‍ ഖാന്‍, ഓഫീസ് അസിസ്റ്റന്റ്മാരായ ലിനീഷ്, ലയ, ഓഫീസ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Post a Comment

Previous Post Next Post
Join Our Whats App Group