Join News @ Iritty Whats App Group

രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറച്ചു വയ്ക്കരുത്; വല്ലാത്ത ആശങ്ക വേണ്ട: മുഖ്യമന്ത്രി


തിരുവനന്തപുരം: മങ്കിപോക്സിൽ സംസ്ഥാനത്ത് വല്ലാത്ത ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പുന്നയൂരിൽ മരിച്ച യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തൃശ്ശൂരിൽ മരിച്ച യുവാവിൽ കണ്ടെത്തിയത് വെസ്റ്റ് ആഫ്രിക്കൻ വകഭേദമാണ്. മരണത്തിനിടയായ സാഹചര്യം വിശദമായി പരിശോധിക്കും. 20 പേർ ഹൈ റിസ്ക് സമ്പർക്ക പട്ടികയിലുണ്ട്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരും മറച്ചുവെക്കരുത്. എയർപോർട്ടുകളിൽ ഹെൽപ് ഡെസ്ക് തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് തൃശ്ശൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരുമാണ് സമ്പര്‍ക്കപട്ടികയിലുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group