ന്യൂഡൽഹി:വായ്പാ തുക തിരികെ ലഭിക്കാൻ അന്യായമായ മാർഗങ്ങൾ സ്വീകരിക്കരുത് എന്ന് ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ. ലോൺ റിക്കവറി ഏജന്റുമാർക്കുള്ള നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് ആർബിഐ. വായ്പാ തുക തിരികെ വാങ്ങുന്ന സമയത്ത് ഏജന്റുമാർ വായ്പയെടുക്കുന്നവരെ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ബാങ്കുകളോട് ആർബിഐ ആവശ്യപ്പെട്ടു.
കടം കൊടുത്ത പണം തിരികെ ചോദിക്കുന്ന സമയത്ത് ഒരു വ്യക്തിയെ വാക്കാലോ ശാരീരികമായോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെന്ന് ബാങ്കുകൾ ഉറപ്പാക്കണം. കടം വാങ്ങുന്നവരെ രാവിലെ 8:00 മണിക്ക് മുമ്പും വൈകുന്നേരം 7:00 ന് ശേഷവും വിളിക്കുന്നത് ഒഴിവാക്കണം. വായ്പ വീണ്ടെടുക്കൽ തന്ത്രങ്ങളിൽ ഭീഷണിയും ഉപദ്രവവും വേണ്ടെന്ന് ആർബിഐ
വായ്പാ തിരികെ ശേഖരിക്കുന്ന ഏജന്റുമാരുടെ പ്രവർത്തനങ്ങളിൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ആർബിഐയുടെ നടപടി.
വായ്പ തുക തിരികെ ലഭിക്കാൻ ഇടപാടുകാരോട് അസഭ്യം പറയുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കടുത്ത രീതികൾ സ്വീകരിക്കരുത് എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ പണ നയ യോഗം കഴിഞ്ഞ ശേഷം അറിയിച്ചിരുന്നു. ഇങ്ങനെ കടുത്ത മാർഗങ്ങൾ സ്വീകരിക്കുന്ന ലോൺ റിക്കവറി ഏജന്റുമാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.
Post a Comment