Join News @ Iritty Whats App Group

സമസ്ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു


   സമസ്ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു. നാലര_പതിറ്റാണ്ട് കാലം വയനാട് ജില്ലയിലെ വാളാട് മഹല്ല് ഖാളിയായിരുന്ന കുളമുള്ളതിൽ അബ്ദുള്ള മുസ്ലിയാരുടെയും കുഞ്ഞാമിയുടെയും മകനായി 1932 ലാണ് ചേലക്കാട് മുഹമ്മദ് മുസ്ലിയാരുടെ ജനനം

പ്രാഥമിക പഠനം പിതാവിൽ നിന്ന് തന്നെയാണ്
പിന്നീട് നാദാപുരം അഹമ്മദ് ശീറാസി മുസ്ലിയാർ,മേപ്പിലാച്ചേരി മൊയ്തീൻ മുസ്ലിയാർ,
റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് ഉസ്താദ് ,ശംസുൽ ഉലമ ഇ.കെ.ഉസ്താദ് ,ഫള്ഫരി കുട്ടി മുസ്ലിയാർ ,കൂട്ട്യാലി മുസ്ലിയർ, കീഴന ഓർ ,കാങ്ങാട്ട് അബ്ദുള്ള മുസ്ലിയാർ, തുടങ്ങിയ പ്രമുഖരായ പണ്ഡിത ശ്രേഷ്ഠരിൽ നിന്ന് വിജ്ഞാനം നുകർന്നു

നാദാപുരം ,ചെമ്മങ്കടവ് ,പൂകോത്ത്, വാഴക്കാട് ,പൊടിയാട് ,തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ദർസ് പഠനം
ശേഷം 1962 ൽ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് ബാഖവി ബിരുദം നേടി
ശേഷം

ശൈഖ് ഹസൻ ഹസ്റത് ,ശൈഖ് അബൂബക്കർ ഹസ്റത് എന്നിവരായിരുന്നു ബാഖിയാത്തിലെ പ്രധാന ഗുരുനാഥന്മാർ

പഠനശേഷം സ്വന്തം നാടായ ചേലക്കാട് മുദരിസായി അധ്യാപനത്തിന് തുടക്കം കുറിച്ചു
പിന്നീട് കണ്ണൂർ തായിനേരി, പയ്യന്നൂർ ,കൊളവല്ലൂർ ,കമ്പിൽ ,മാടായി ,ഇരിക്കൂർ ,കോഴിക്കോട് ജില്ലയിലെ അണ്ടോണ, ചിയ്യൂർ ,കാടേരി, വയനാട് വാരാമ്പറ്റ,
പട്ടിക്കാട് ജാമിഅ നൂരിയ്യ ,നന്ദി ദാറുസ്സലാം ,മടവൂർ അശ് അരിയ്യ ,ചൊക്ലി ,തുവ്വക്കുന്ന് ,നാദാപുരം ,വാഫി കോളേജുകൾ എന്നിവിടങ്ങളിലായി നീണ്ട ആറു പതിറ്റാണ്ടിലധികം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നു നൽകി
ജ്ഞാനപ്രസരണ രംഗത്ത് ആറ് പതിറ്റാണ്ട് പിന്നിട്ട ഈ പണ്ഡിത കുലപതിക്ക് എണ്ണിയാൽ തീരാത്ത ശിഷ്യഗണങ്ങളുണ്ട്

ഓർക്കാട്ടേരി കുന്നുമ്മക്കര നെല്ലാച്ചേരി മഹല്ല് ,തിരുവള്ളൂർ കാഞ്ഞിരാട്ടുത്തറ മഹല്ല് ,മൂരാട് കുന്നത്ത്ക്കര മഹല്ല് എന്നിവിടങ്ങളിൽ ഖാസി സ്ഥാനവും അലങ്കരിക്കുന്നുണ്ട് മുഹമ്മദ് മുസ്ലിയാർ

മർഹൂം കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ ,ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ ,മർഹൂം സി.എംവലിയുള്ളാഹി, കീഴന ഓർ ,കണ്യാല അബ്ദുള്ള ഹാജി തുടങ്ങിയ മഹത്തുക്കളുമായി ആത്മീയ ബന്ധമുള്ള ചേലക്കാട് ഉസ്താദ് പഴയ കാലത്ത് പുത്തൻ വാദികളുമായി ആശയ സംവാദം നടത്തുകയും ദിവസങ്ങൾ നീണ്ട മതപ്രഭാഷണ പരമ്പരകൾ നടത്തുകയും ചെയ്തിരുന്നു

2004 ൽ സമസ്ത കേന്ദ്ര മുശാവറയിൽ അംഗമായി തിരഞ്ഞെടുത്ത മുഹമ്മദ് മസ്ലിയാർ നിലവിൽ സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡൻ്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ട്രഷററുമാണ്

കാരപ്പറമ്പത്ത് അന്ത്രു മുസ്ലിയാരുടെ മകൾ ഫാത്തിമയാണ് ഉസ്താദിൻ്റെ സഹധർമ്മിണി മൂന്ന് ആൺമക്കളുമുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group