കണിച്ചാര്‍ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധറിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് പഞ്ചായത്തിലെ രണ്ടുഫാമുകളിലെ പന്നികളെ പൂര്‍ണമായും ഉന്‍മൂലനം ചെയ്തു.
പന്നിപ്പനി പ്രതിരോധ ദൗത്യസംഘത്തിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ ഇതോടെ പൂര്‍ത്തിയായി. രോഗം സ്ഥിരീകരിച്ച രണ്ടു ഫാമിലെ പന്നികളേയും ദയാ വധം നടത്തി ശാസ്ത്രീയമായി മറവു ചെയ്തു . കണ്ണൂര്‍ജില്ലയില്‍ ആകെ 247 പന്നികളെയാണ് ദയാവധം നടത്തിയത്.കേന്ദ്ര സര്‍ക്കാരിന്റെ ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധ പ്രവര്‍ത്തന നിയമ പ്രകാരം രണ്ടു ഫാമിലെ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഉത്തരവുകള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു. കൊല്ലുന്ന പന്നികളുടെ ഭാര നിര്‍ണയം നടത്തി അവയുടെ ഇറച്ചി മൂല്യത്തിനനുസിച്ച് നഷ്ടപരിഹാരം നല്‍കുന്നതിന് നിശ്ചിതമായ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതിന്‍ പ്രകാരം കണ്ണൂര്‍ ജില്ലയിലെ രണ്ടു ഫാമുകളിലെ കര്‍ഷകര്‍ക്ക് 15 ലക്ഷം രൂപയോളം നഷ്ടപരിഹാരത്തുകയായി നല്‍കും.
പന്നിപ്പനി ബാധിച്ച രണ്ടാമത്തെ ഫാമിലെ അണു നശീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതോടെ മൃഗസംരക്ഷണവകുപ്പിന്റെ ഇരുപതംഗ ദ്രുത കര്‍മ്മ സേന കണിച്ചാര്‍ പഞ്ചായത്തിലെ ബേസ് ക്യാമ്ബില്‍ നിന്നും പിന്‍ വാങ്ങി.. ഇനിയുള്ള മൂന്നു മാസക്കാലം 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വയലന്‍സ് സോണില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കണ്ണൂരിലുള്ള പ്രാദേശിക രോഗനിര്‍ണയ ലബോറട്ടറിയുടെ നേതൃത്വത്തില്‍ നിരീക്ഷണ പഠനങ്ങള്‍ നടത്തുമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. എസ്. ജെ. ലേഖ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അജിത് ബാബു എന്നിവര്‍ അറിയിച്ചു. ഇതിനിടെ കണ്ണൂര്‍ജില്ലയിലേക്ക് ഇതരസംസ്ഥാനങ്ങളില്‍ പന്നികളെ അറവിനായി കൊണ്ടുവരുന്നതും പന്നിമാംസം കടത്തുന്നതും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.ജില്ലയിലെ മുന്നൂറിലേറെ ഫാമുകളില്‍ പന്നിപ്പനി ബാധയുണ്ടോയെന്നറിയാനായി മൃഗസംരക്ഷണവകുപ്പ് സ്‌പെഷ്യല്‍ ടീം പരിശോധന നടത്തിവരികയാണ്. ഈസാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ ജാഗ്രത കര്‍ശനമാക്കിയത്.
രണ്ടായിരത്തിലേറെ പന്നികളെയാണ് കര്‍ഷകര്‍ വളര്‍ത്തുന്നത്. ഇതില്‍ ഭൂരിഭാഗവും മലയോര ഗ്രാമപഞ്ചായത്തുകളില്‍ നിന്നാണ്. ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഇറച്ചിമാലിന്യവും മറ്റു ജൈവമാലിന്യവുമാണ് ഇവയ്ക്കു തീറ്റയായി നല്‍കുന്നത്. ഇതു ശേഖരിക്കുന്നതിനായി പ്രത്യേകതൊഴിലാളികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പന്നിവളര്‍ത്തല്‍ ആദായകരമായഒരുതൊഴിലായാണ് കര്‍ഷകര്‍ പരിഗണിക്കുന്നത്. ഇതുകൊണ്ടു ജീവിക്കുന്ന ഒട്ടേറെ കര്‍ഷക കുടുംബങ്ങള്‍ കണ്ണൂര്‍ ജില്ലയിലുണ്ട്.
Post a Comment