പാലക്കാട്: ട്രെയിനിലെ ശുചിമുറിയിൽ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ മെമു ട്രെയിനിലാണ് യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സേലം പാടിയപ്പൊടി സ്വദേശി രാജ (60) ആണ് മരിച്ചത്. ട്രെയിൻ പാലക്കാട് സ്റ്റേഷനിലെത്തിയപ്പോൾ മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്രെയിനിലെ ശുചിമുറിയിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ
News@Iritty
0
Post a Comment