മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ താമസിക്കുന്ന പ്രീതി ശര്‍മയെയാണ് പോലീസ് ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്.
ഒപ്പം താമസിച്ചിരുന്ന കാമുകന് ഫിറോസ് എന്ന ച്വാന്നിയെ(23)യാണ് യുവതി കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നും മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായതെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി പതിവ് പട്രോളിംഗിനിടെയാണ് ഒരു യുവതി ട്രോളി ബാഗും വലിച്ചിഴച്ച് നടന്നുപോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
അസ്വാഭാവികത തോന്നിയതോടെ പോലീസ് സംഘം യുവതിയുടെ സമീപത്തെത്തി. തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിള്‍ യുവതിയുടെ ട്രോളി ബാഗ് പരിശോധിച്ചതോടെയാണ് ബാഗിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇതോടെ പോലീസ് സംഘം യുവതിയെ ചോദ്യംചെയ്യുകയും കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു.
നാലുവര്‍ഷം മുമ്പ് ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ പ്രീതി ശര്‍മ കാമുകനായ ഫിറോസിനൊപ്പമാണ് താമസിച്ചുവന്നിരുന്നത്.
ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് പ്രീതി ശര്‍മ ഫിറോസിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് കാമുകന് വിവാഹത്തില്‍നിന്ന് ഒഴിഞ്ഞുമാറി.
കഴിഞ്ഞദിവസവും വിവാഹക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഫിറോസ് കാമുകിയെ അവഹേളിച്ച് സംസാരിച്ചു.
ഇതോടെ വീട്ടിലുണ്ടായിരുന്ന കത്തി കൊണ്ട് യുവതി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ മൃതദേഹം ട്രോളി ബാഗിലാക്കിയ യുവതി പിന്നീട് ഇതുമായി വീടിന് പുറത്തിറങ്ങി.
ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍ എത്തി ഏതെങ്കിലും ട്രെയിനില്‍ ബാഗ് ഉപേക്ഷിക്കാനായിരുന്നു ഇവരുടെ പദ്ധതി.
റെയില്‍വേ സ്റ്റേഷനിലേക്ക് ബാഗുമായി പോകുന്നതിനിടെയാണ് യുവതി പട്രോളിംഗ് സംഘത്തിന്റെ പിടിയിലായതെന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇവരുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
Post a Comment