കണ്ണൂർ: ഫർണിച്ചർ വ്യാപാര സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടുവിട്ട സംരംഭക ദമ്പതികളെ കണ്ടെത്തി. 'ഫാന്‍സി ഫണ്‍' ഫര്‍ണിച്ചര്‍ സ്ഥാപന ഉടമ രാജ് കബീറും ഭാര്യയുമാണ് നഗരസഭയ്‌ക്കെതിരെ കത്തെഴുതിവച്ചശേഷം നാടുവിട്ടത്. കോയമ്പത്തൂരില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ തലശ്ശേരിയിലെത്തിക്കും.
നിയമലംഘനം ചൂണ്ടിക്കാട്ടി രാജ് കബീറിന്റെ ഫര്‍ണിച്ചര്‍ കട നഗരസഭ നേരത്തെ അടപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേസുമുണ്ടായിരുന്നു. സ്ഥലം കയ്യേറിയതിന് നാല് ലക്ഷത്തിലധികം തുക പിഴയടയ്ക്കണമെന്നു കാണിച്ചാണ് തലശേരി നഗരസഭ ആദ്യം നോട്ടിസ് നൽകി. ഴയടയ്ക്കാത്തതിനെ തുടർന്നു സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ് നൽകി. ദമ്പതികൾ ഹൈക്കോടതിയെ സമീപിക്കുകയും നഗരസഭയുടെ നടപടിക്കു സ്റ്റേ വാങ്ങിക്കുകയും ചെയ്തിരുന്നു.
കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയിട്ടും നഗരസഭ സ്ഥാപനം തുറന്ന് കൊടുത്തില്ലെന്നും ഇതിൽ മനം മടുത്താണ് ദമ്പതിമാർ നാടുവിടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കടയുടെ മുന്നിൽനിന്നും ഇരുവരും ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നാണ് നഗരസഭക്കെതിരെ എഴുതിയ കത്തിൽ പറയുന്നത്. അതേസമയം, രാജ് കബീറിനെ പീഡിപ്പിക്കുകയോ വ്യവസായത്തിന് എതിരുനില്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് തലശ്ശേരി നഗരസഭയുടെ പ്രതികരിച്ചിരുന്നത്. വ്യവസായ മന്ത്രി പി. രാജീവും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ സ്ഥാപനം തുറക്കാന്‍ ആവശ്യമായ നടപടികള്‍ നഗരസഭ സ്വീകരിച്ചിരുന്നു.
إرسال تعليق