ബെംഗളൂരു: ബംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു. വസന്ത് നഗറിലാണ് സംഭവം. കണ്ണൂർ സ്വദേശി വിനോദിന്‍റെ മകൾ 8 വയസ്സുകാരി അഹാനയാണ് മരിച്ചത്. വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Post a Comment