തൃശൂരില്‍ നാല് വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം. തെങ്ങിന്റെ മടലുകൊണ്ട് കുട്ടിയുടെ മുഖത്തും ദേഹത്തും അടിക്കുകയായിരുന്നു. കുന്നംകുളം തുവനൂരിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളും പരിക്കുകളുമുണ്ടായിരുന്നു. മര്‍ദ്ദിച്ചതിന്റെ കാരണം വ്യക്തമല്ല.
സംഭവത്തില്‍ രണ്ടാനച്ഛനായ പ്രസാദിന് എതിരെ പൊലീസ് കേസെടുത്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേസെടുത്തത്.
Post a Comment