Join News @ Iritty Whats App Group

വീണ്ടും സോഷ്യല്‍ മീഡിയയുടെ ഹൃദയം കവർന്ന് ആലപ്പുഴ ജില്ലാ കളക്ടർ!'സ്‌നേഹത്തോടെ നിങ്ങളുടെ കളക്ടര്‍ മാമന്‍'; അവധിക്കൊപ്പം കൊച്ച് കൂട്ടുകാര്‍ക്ക് നിര്‍ദേശങ്ങളുമായി കൃഷ്ണ തേജ


ആലപ്പുഴ: മഴ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയില്‍ നാളെയും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെത്തെ പോലെ തന്നെ അവധി പ്രഖ്യാപിച്ചുള്ള ആലപ്പുഴ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. സ്നേഹത്തോടെ കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് 'കളക്ടര്‍ മാമന്‍.

മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണമെന്നാണ് കൊച്ച് കൂട്ടുകാരോട് കളക്ടറുടെ നിര്‍ദേശം. ഒപ്പം പോകുന്നതിന് മുൻപ് അച്ഛനമ്മമാരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണമെന്നും നല്ല ശീലങ്ങൾ പാലിക്കണമെന്നും മിടുക്കരാവണമെന്നുമാണ് കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. 

കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ 

പ്രിയപ്പെട്ട കുട്ടികളെ,
നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ...
മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ... പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. 😘
ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം.
ഒരുപാട് സ്‌നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട
കളക്ടര്‍ മാമന്‍😜

പ്രിയ കുട്ടികളെ എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇന്നലെ വി ആര്‍ കൃഷ്ണ തേജ അവധി പ്രഖ്യാപിച്ചത്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ഛനമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ' - ഇങ്ങനെയാണ് കളക്ടർ കൃഷ്ണ തേജ ഫേസ്ബുക്കിൽ കുറിച്ചത്.


Post a Comment

Previous Post Next Post
Join Our Whats App Group