മഴ മുന്നറിയിപ്പിലെ വീഴ്ച നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മഴ മുന്നറിയിപ്പ് സംവിധാനം കൃത്യമായി പ്ലാന്‍ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. പല ജില്ലകൡും മഴ മുന്നറിയിപ്പില്‍ നിരവധി അപാകതകളുണ്ട്. കേരളം വലിയ അപകട മേഖലയായി മാറിയെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ പല ജില്ലകളിലും പല വിഷയങ്ങളാണുള്ളത്. അതിനാല്‍ ജില്ലാ തലത്തില്‍ കൃത്യമായ ദുരന്തനിവാരണ പ്ലാനിംഗ് ആവശ്യമാണ്. എന്നാല്‍ ഇതിനൊന്നും ഫലപ്രദമായ സംവിധാനം ഇപ്പോഴില്ല. പ്ലാനിംഗിന്റെ അഭാവം മഴ മുന്നറിയിപ്പിനെ ബാധിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു.
Post a Comment