പൂളക്കുറ്റി: കണ്ണവം റേഞ്ച് നെടുംപൊയില്‍ സെക്ഷനില്‍പ്പെടുന്ന വനത്തിലുണ്ടായത് ചെറുതും വലുതുമായ പത്തിലധികം ഉരുള്‍പൊട്ടല്‍.
നെടുംപൊയില്‍-മാനന്തവാടി അന്തര്‍സംസ്ഥാന പാതയില്‍ 27-ാം മൈലിനും 28-ാം മൈലിനും ഇടയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കൂറ്റന്‍ പാറക്കൂട്ടങ്ങളും മരത്തടികളും വനത്തില്‍നിന്ന് ഒഴുകിയെത്തി നെടുംപൊയില്‍-മാനന്തവാടി റോഡിലും താഴെയുള്ള സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലും പതിച്ചു. ഈ മലവെള്ളം കുത്തിയൊലിച്ചാണ് പൂളക്കുറ്റി മേഖലയില്‍ വ്യാപകമായ നാശമുണ്ടാക്കിയത്. സെമിനാരി വില്ലയ്ക്ക് സമീപം വനത്തില്‍ മല ഇടിഞ്ഞു.
കണ്ണവം വനത്തിലുണ്ടായത് ചെറുതും വലുതുമായ പത്തിലധികം ഉരുള്‍പൊട്ടല്‍
News@Iritty
0
Post a Comment