മട്ടന്നൂര്‍: സ്കൂള്‍ വിദ്യാര്‍ഥിനികളെ ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിന് മുമ്ബ് ബസില്‍ നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.
കൂടാളി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന തെരൂര്‍ സ്വദേശിനികളായ രണ്ടു വിദ്യാര്‍ഥിനികളെയാണ് കണ്ണൂര്‍ - ഇരിട്ടി റൂട്ടില്‍ ഓടുന്ന പ്രസാദം ബസില്‍ നിന്ന് ഇറക്കിവിട്ടത്.
ഇന്നലെ വൈകുന്നേരം സ്കൂള്‍ വിട്ടു വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. തെരൂരില്‍ ഇറങ്ങേണ്ട വിദ്യാര്‍ഥിനികളെ ചാലോട് ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ നടന്നാണ് വീട്ടിലെത്തിയത്.
തെരൂരിലേക്കുള്ള കണ്സെഷന് നിരക്കായ രണ്ടു രൂപയ്ക്ക് പകരം പത്തു രൂപയാണ് വിദ്യാര്‍ഥിനി നല്‍കിയത്. തുടര്‍ന്ന് കണ്ടക്ടര്‍ ബാക്കി എട്ടു രൂപ നല്‍കാതെ ശകാരിക്കുകയും ചാലോട് സ്റ്റാന്‍ഡില്‍ നിര്‍ബന്ധിച്ച് ഇറക്കിവിടുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
വിദ്യാര്‍ഥിനി മട്ടന്നൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്.
Post a Comment