കണ്ണൂര്‍: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാക്കാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചിത്രകലാ അധ്യാപകന്‍ അറസ്റ്റില്‍.
മയ്യില്‍ പൊലീസ് സ്റ്റേഷനില്‍ ആദ്യം ഒരു പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മറ്റു മൂന്നു പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി രംഗത്തുവന്നു. ഇയാളെ കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
മയ്യില്‍ സ്റ്റേഷനില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയില്ലാത്തതിനാല്‍ ഇപ്പോള്‍ മയ്യില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷിന്റെ മേല്‍നോട്ടത്തില്‍ വളപട്ടണം എസ്.ഐ രേഷ്മക്കാണ് കേസിന്റെ അന്വേഷണ ചുമതല.
കഴിഞ്ഞ മൂന്നു മാസത്തിനിടെയാണ് നാലു പെണ്‍ക്കുട്ടികളും പീഡനശ്രമത്തിനിരയായത്. പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ സ്‌കൂളില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.
Post a Comment