Join News @ Iritty Whats App Group

'പാർട്ടി പിളർത്തിയാൽ വാഗ്ദാനം മുഖ്യമന്ത്രി പദം'; ബിജെപി നേതാക്കളുടെ ശബ്ദരേഖ പുറത്ത് വിടാനൊരുങ്ങി സിസോദിയ



ദില്ലി : ആംആദ്മി പാർട്ടി പിളർത്താന്‍ കൂട്ടു നിന്നാല്‍ മുഖ്യമന്ത്രി പദം നല്‍കാമെന്ന് ബിജെപി നേതാക്കൾ വാഗ്ദാനം നല്‍കിയതടക്കമുള്ള ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോപണം കത്തുന്നു. ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തിയതോടെ ശബ്ദരേഖ പുറത്ത് വിടാനൊരുങ്ങുകയാണ് സിസോദിയയെന്നാണ് റിപ്പോർട്ട്. ഗുജറാത്തിലുള്ള സിസോദിയ ഇന്ന് ശബ്ദരേഖ പുറത്ത് വിടുമെന്നാണ് വിവരം.

മദ്യനയ കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തുടരുന്നതിനിടെയാണ് ബിജെപിക്കെതിരെ മനീഷ് സിസോദിയ ഗുരുതര ആരോപണമുയർത്തിയത്. ആംആദ്മി പാർട്ടിയെ പിളർത്താന്‍ ഒപ്പം നിന്നാല്‍ മുഖ്യമന്ത്രിപദം നല്‍കാമെന്നും, കേസുകളില്‍നിന്ന് ഒഴിവാക്കാമെന്നും ബിജെപിയില്‍നിന്നും വാഗ്ദാനം ലഭിച്ചതായാണ് സിസോദിയ വെളിപ്പെടുത്തിയത്. 

മദ്യനയ കേസില്‍ സിബിഐയും, ഇഡിയും നടപടികള്‍ കടുപ്പിക്കുമ്പോഴാണ് പിന്നിലെ രാഷ്ട്രീയ ഇടപടല്‍ പൊളിക്കുന്നുവെന്ന പരോക്ഷ സന്ദേശവുമായി മനീഷ് സിസോദിയ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. 'ആംആദ്മി പാര്‍ട്ടി വിടുക, ബിജെപിയില്‍ ചേരുക' എന്ന സന്ദേശം കിട്ടിയെന്ന് പറഞ്ഞ സിസോദിയ, ആംആദ്മി പാർട്ടിയെ പിളർത്താന്‍ കൂട്ടുനിന്നാല്‍ മുഖ്യമന്ത്രി പദം നല്‍കാമെന്നും വാഗ്ദാനം ലഭിച്ചെന്നും എന്നാൽ താനെന്നും കെജ്രിവാളിനൊപ്പമുണ്ടാകുമെന്നും വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group