ദില്ലി: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമാ സിപിഎം രാജ്യസഭ അംഗം വി ശിവദാസന്‍. സംഘടിതമേഖലയിലെ തൊഴിലുകൾ ഇല്ലായ്മ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് എംപിയുടെ പ്രതികരണം. സംഘടിതമേഖലയിലെ തൊഴിലുകൾ ഇല്ലായ്മ ചെയ്യുന്ന യൂണിയൻ സർക്കാർ നിലപാട് യുവാക്കളോടുള്ള വഞ്ചനയാണെന്ന് വി ശിവദാസൻ എംപി പറഞ്ഞു.
രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി രാമേശ്വർ തേലി നൽകിയ മറുപടിയിലൂടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം 2016 മുതൽ ഓരോ വർഷവും കുറയുകയാണ് എന്നും 2016 -2021 കാലയളവിൽ തന്നെ 2.68 ലക്ഷം കുറഞ്ഞു എന്നുമുള്ള ഞെട്ടിക്കുന്ന കണക്കാണ് യൂണിയൻ സർക്കാര് വെളിപ്പെടുത്തിയതെന്നും വി ശിവദാസന്‍ എംപി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
Post a Comment