ഉരുൾപൊട്ടൽ നാശം വിതച്ച ദുരന്തമേഖലകളിലേക്ക് സന്ദർശകർക്ക് കർശന വിലക്കേർപ്പെടുത്താൻ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് മന്ത്രി നിർദേശം നൽകി. ഓൺലൈനായി ചേർന്ന യോഗത്തിൽ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ എസ്.ചന്ദ്രശേഖർ അധ്യക്ഷനായിരുന്നു.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., എം.എൽ.എ.മാരായ അഡ്വ. സണ്ണി ജോസഫ്, കെ.കെ.ശൈലജ , രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി.മോഹനൻ, കെ.വി.സുമേഷ്, കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ, കെ.സുധാകരൻ എം.പി.യുടെ പ്രതിനിധി ടി.ജയകൃഷ്ണൻ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment