Join News @ Iritty Whats App Group

തുടരുന്ന ഡീസൽ പ്രതിസന്ധി: കെഎസ്ആർടിസി സർവീസുകൾ ഇന്ന് ഭാ​ഗികമായി നിലയ്ക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കെ എസ് ആർ ടി സി സർവീസുകൾ ഭാഗികമായി നിലയ്ക്കും.ഇന്ധന പ്രതിസന്ധിയും മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് ഉച്ചവരെ ഓ‍ർഡിനറി അടക്കം മഹാഭൂരിപക്ഷം ദീ‍‍ർഘദൂര ബസ്സുകളും സ‍ർവീസ് നടത്തില്ല. കിലോമീറ്ററിന് 35 രൂപയിൽ കുറവ് വരുമാനമുള്ള ബസ്സുകളാണ് നി‍‍ർത്തിയിടുന്നത്.

തിരക്ക് അനുസരിച്ച് സൂപ്പ‍ർ ക്ലാസ് സ‍ർവീസുകൾ നടത്താനാണ് നിർദേശം. ഉച്ചയ്ക്ക് ശേഷം സ‍ർവീസുകൾ ക്ലബ് ചെയ്ത് സാധരണ നിലയിലേക്ക് കൊണ്ടുവരും. ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ സർക്കർ 20 കോടി രൂപ നൽകിയെങ്കിലും അത് കെ എസ് ആർ ടി സിയുടെ അക്കൗണ്ടിൽ എത്താൻ ചൊവ്വാഴ്ച കഴിയും. അതിനാൽ നിലവിലെ പ്രതിസന്ധി ബുധനാഴ്ച വരെ തുടർന്നേക്കുമെന്നാണ് സൂചന. എന്നാൽ സിറ്റി സ‍ർവീസുകൾ അടക്കം തിരക്കുള്ള ഹ്രസ്വദൂര ബസ്സുകളെ പ്രതിസന്ധി കാര്യമായി ബാധിച്ചേക്കില്ല

Post a Comment

Previous Post Next Post
Join Our Whats App Group