Join News @ Iritty Whats App Group

ഞെട്ടിക്കുന്ന കണക്ക് പുറത്ത്, ഒരു ദിവസം 4000 ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധ ഉണ്ടാകുന്നതായി യുഎൻ


ലോകത്താകമാനം പ്രതിദിനം 4,000 ലധികം പേരെ എച്ച്ഐവി ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭ. 
പുതിയ എച്ച്ഐവി അണുബാധകൾ കുറയ്ക്കുന്നതിലെ പുരോഗതി മന്ദഗതിയിലാണ്. ലോകമെമ്പാടും ഓരോ ദിവസവും 4,000 ആളുകൾ രോഗബാധിതരാകുന്നു. @UNAIDS എച്ച്ഐവി പ്രതിരോധത്തിലും ചികിത്സയിലേക്കുള്ള പ്രവേശനത്തിലും നിക്ഷേപം വർദ്ധിപ്പിക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നു," ഐക്യരാഷ്ട്രസഭ ട്വീറ്റ് ചെയ്തു.

യുഎന്നിൻറെ എച്ച്ഐവി/എയ്‌ഡ്‌സ് പദ്ധതിയുടെ ഭാഗമായ ഗ്ലോബൽ എച്ച്ഐവി റെസ്പോൺസ് എന്ന പഠനമാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷക്കാലമായി ഉണ്ടായ പ്രതിസന്ധിയിൽ എച്ച്‌ഐവിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കുത്തനെ കുറഞ്ഞുവെന്നും തൽഫലമായി ദശലക്ഷക്കണക്കിന് ജീവനുകൾ അപകടത്തിലായെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 

2020 നും 2021 നും ഇടയിൽ ആഗോളതലത്തിൽ പുതിയ അണുബാധകളുടെ എണ്ണം 3.6 ശതമാനം കുറഞ്ഞു.
2016 ന് ശേഷമുള്ള ഏറ്റവും ചെറിയ വാർഷിക ഇടിവാണ് ഇത്. കിഴക്കൻ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ വർഷങ്ങളായി വാർഷിക എച്ച്ഐവി അണുബാധകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ആഗോള തലത്തിൽ എയ്‌ഡ്‌സ് പ്രതിരോധം അപകടത്തിലാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് 
യുഎൻഎയ്‌ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ വിന്നി ബയനിമ പ്രസ്താവനയിൽ പറഞ്ഞു. എയ്ഡ്‌സ് ഓരോ മിനിറ്റിലും ഒരു ജീവൻ അപഹരിക്കുന്നു. ഫലപ്രദമായ എച്ച്ഐവി ചികിത്സാ സംവിധാനങ്ങൾ ഉണ്ടായിട്ടും 2021-ൽ 6,50,000 എയ്‌ഡ്‌സ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തതെന്ന് വിന്നി ബയനി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group