തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലും അല്ലലില്ലാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാം. ജീവനക്കാര്‍ക്കുള്ള ഇത്തവണത്തെ ഓണം ബോണസ് 4000 രൂപയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജീവനക്കാരുടെ ഉത്സവബത്ത 2750 രൂപയായി നിശ്ചയിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ വഴി വിരമിച്ച ജീവനക്കാര്‍ക്കും 1000 രൂപ പ്രത്യേകം ഉത്സവബത്ത അനുവദിക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള അഡ്വാന്‍സ് ആയി എടുക്കാവുന്ന തുക 20,000 രൂപയായി ഉയര്‍ത്തി. മുന്‍ വര്‍ഷം ഇത് 15,000 രൂപയായിരുന്നു. പാര്‍ട്ട് ടൈം , കണ്ടിജന്റ് ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരുടെ അഡ്വാന്‍സ് തുക 6,000 രൂപയാണ്. മുന്‍വര്‍ഷങ്ങളില്‍ ആനകുല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരുന്ന എല്ലാ വിഭാഗങ്ങള്‍ക്കും ഈ വര്‍ഷവും ആനുകൂല്യങ്ങള്‍ ലഭിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കര്‍ക്കും മൊഴിലാളികള്‍ക്കുമാണ് ഓണം പ്രമാണിച്ച് പ്രത്യേക സഹായം നല്‍കുകയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
Post a Comment