Join News @ Iritty Whats App Group

കണ്ണൂരിൽ കല്യാണത്തിന് കാവൽ നിൽക്കാൻ 4 പൊലീസുകാർ; പ്രദർശന വസ്തുവാക്കുന്നതിനെതിരെ സേനയിൽ അമർഷം

കണ്ണൂരിൽ കല്യാണത്തിന് നാലു പൊലീസുദ്യോഗസ്ഥരെ വാടകയ്ക്ക് നൽകിയ സംഭവത്തിൽ പൊലീസിനുള്ളിൽ അമർഷം പുകയുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പരാതി നൽകി. പൊലീസിനെ പ്രദർശന വസ്തുവാക്കരുതെന്ന് ഓഫീസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ സ്വകാര്യ ചടങ്ങിന് എത്തുന്ന വിഐപി, അയാളെ സംബന്ധിച്ചു മാത്രമാണ് വിഐപി. സംസ്ഥാന പൊലീസിന് അവർ വിഐപി ആകണമെന്നില്ല. ഇങ്ങനെ പലപ്പോഴും വിഐപി പരിവേഷം ഉണ്ടായിരുന്നവർ അതിനു ശേഷം ആരോപണ വിധേയരാകുന്നതും പിന്നീട് ജയിലിലാകുന്നതും കണ്ടുവരുന്ന കാലമാണിതെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group