പാട്ന: എന്‍ഡിഎ സഖ്യം വിടണമെന്ന കാര്യത്തില്‍ ജെഡിയുവിന്റെ എല്ലാ എംപിമാരും എംഎല്‍എമാരും ഒരുമിച്ച് നിന്നുെയന്നു ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിന് പിന്നാലെ നിതീഷ് കുമാര്‍ പറഞ്ഞു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 160 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.വൈകുന്നേരം 4 മണിയോടെ് നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവണര്‍ ഫാഗു ചൗഹാനെ കാണുകയും തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയുമായിരുന്നു.
ബിജെപിയുമായുള്ള സഖ്യം 2020 മുതല്‍ തങ്ങളെ ദുര്‍ബലപ്പെടുത്തിയെന്ന് പല ജെഡിയു നിയമസഭാംഗങ്ങളും യോഗത്തില്‍ നിതീഷിനോട് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 2020 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ലോക് ജനശക്തി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് നല്ലതല്ലെന്നും ജെഡിയുവിന്റെ നിയമസഭാംഗങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി.
തെരഞ്ഞെടുപ്പില്‍ ജെഡിയു മത്സരിച്ച എല്ലാ സീറ്റുകളിലും വിമത ബിജെപി സ്ഥാനാര്‍ത്ഥികളെയാണ് ചിരാഗ് പാസ്വാന്റെ എല്‍ജെപി മത്സരിപ്പിച്ചത്.
യോഗത്തിന് ശേഷം രാഷ്ട്രീയ ജനതാദള്‍ എംഎല്‍എമാരും എംഎല്‍സിമാരും തീരുമാനമെടുക്കാന്‍ പാര്‍ട്ടി നേതാവ് തേജസ്വി യാദവിനെ അധികാരപ്പെടുത്തുകയും അദ്ദേഹത്തിന് പിന്തുണ ഉറപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടി എംഎല്‍എമാരും യാദവിന് പിന്തുണ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
Post a Comment