Join News @ Iritty Whats App Group

പ്രിയ വര്‍ഗീസിന്റെ നിയമനം: കണ്ണൂര്‍ വിസിയോട് 10 ദിവസത്തിനകം അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍


തിരുവനന്തപുരം: പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ നടപടിക്കായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
പത്തു ദിവസത്തിനകം നിയമനവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്നു വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. യുജിസി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഒഴിവില്‍ ഒന്നാം റാങ്ക് നല്‍കിയതാണ് പരാതി.

കഴിഞ്ഞ നവംബറില്‍ വൈസ് ചാന്‍സ്ലറുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുന്‍പ് അവരുടെ അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്‍കിയ നടപടി വിവാദമായിരുന്നു. വിവാദത്തെ തുടര്‍ന്നു നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു. പിന്നീട് ചേര്‍ന്ന യോഗത്തില്‍ പട്ടിക അംഗീകരിച്ചു. അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത് ചട്ടവിരുദ്ധമാണെന്നും നിയമനം റദ്ദാക്കണമെന്നും ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചതിനേ തുടര്‍ന്നായിരുന്നു ഗവര്‍ണറുടെ നടപടി.

Post a Comment

Previous Post Next Post
Join Our Whats App Group