തിരുവനന്തപുരം: ആര്‍എസ്എസ് വേദിയിലെത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അത് ആർഎസ്എസ് പരിപാടിയായിരുന്നില്ല. തന്നെ പരിപാടിയ്ക്ക് ക്ഷണിച്ചത് എംപി വിരേന്ദ്രകുമാറാണെന്നും വിഡി സതീശൻ വിശദീകരിച്ചു. വിഎസ് അച്യുതാനന്ദനും പി പരമേശ്വരന്റെ പുസ്തകം പ്രകാശനം ചെയ്തിരുന്നു.
തിരുവനന്തപുരത്ത് വിഎസ് അച്യുതാനന്ദന്‍ പ്രകാശനം ചെയ്ത പുസ്തകമാണ് തൃശൂരിൽ താൻ പ്രകാശനം ചെയ്തതെന്ന് സതീശൻ പറഞ്ഞു. ബിജെപി പുറത്തുവിട്ട ഫോട്ടോയ്ക്ക് ഏറ്റവും പ്രചാരണം നൽകുന്നത് സിപിഎം ആണെന്ന് വിഡി സതീശൻ പറഞ്ഞു.
ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം സംഘ പരിവാറിനല്ലെന്നും എന്നെ വിരട്ടാൻ വരണ്ട നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു . കൂടാതെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായും വിഡി സതീശന്‍ വ്യക്തമാക്കി.
ബിജെപി നേതാക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് വേദി പങ്കിട്ട വിവാദത്തിന് ഒരു ഞായറാഴ്ചയുടെ ആയുസ് മാത്രമാണുള്ളതെന്നും സതീശൻ പറഞ്ഞു.
ഒരു ആർഎസ്എസ് പ്രവർത്തകന്റെ അടുത്തും വോട്ട് ചോദിച്ച് പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗോൾവാള്‍ക്കറിന്റെ നിലപാടും സജി ചെറിയാന്‍ പറഞ്ഞതും ഒന്നുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണെ ഉചിതമെന്ന് വിഡി സതീശൻ വീണ്ടും ആവര്‍ത്തിച്ചു.
Post a Comment