Join News @ Iritty Whats App Group

പ്ലസ് വണ്‍ അപേക്ഷ തീയതി നീട്ടാന്‍ സാധ്യത

പ്ലസ് വണ്‍ അപേക്ഷ തീയതി നീട്ടാന്‍ സാധ്യത. പ്ലസ് വണ്‍ അപേക്ഷ തീയതി നീട്ടുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സിബിഎസ്ഇ കുട്ടികള്‍ക്ക് കൂടി അവസരമൊരുക്കാനാണ് തീരുമാനം. അപേക്ഷ എങ്ങനെ നല്‍കാം എന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും. നാളെ ഉദ്യോഗസ്ഥ തല ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു ( Plus One application date is likely to be extended ).

ഒരു അലോട്ട്‌മെന്റ് കൂടി നടത്താന്‍ ആലോചിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന് ചെയ്യാനാകുന്നതെല്ലാം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത് വലിയ ജാഗ്രതക്കുറവാണെന്നും വി.ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

അതേസമയം, പ്ലസ് വണ്‍ പ്രവേശനത്തിൽ എയ്ഡഡ് സ്‌കൂളുകള്‍ക്ക് കനത്ത തിരിച്ചടി. സമുദായം നിര്‍വചിക്കാത്ത എയ്ഡഡ് സ്‌കൂളുകള്‍ക്ക് കമ്മ്യൂണിറ്റി ക്വാട്ട അനുവദിക്കില്ല. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉത്തരവിറക്കി. 10 ശതമാനം കമ്മ്യൂണിറ്റി സീറ്റുകള്‍ വെട്ടിക്കുറച്ചു. 20 ശതമാനം മാനേജ്‌മെന്റ് ക്വാട്ട മാത്രം അനുവദിക്കും. കമ്മ്യൂണിറ്റി സീറ്റുകള്‍ പൊതു മെരിറ്റ് സീറ്റുകളാക്കാനും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ്.

അതേസമയം ജൂലൈ 18ന് ആണ് സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. പ്രവേശന നടപടികൾ വൈകിപ്പിച്ചത് മറ്റ് സിലബസിലെ വിദ്യാർത്ഥികളെ കൂടി പരിഗണിക്കുന്നതിന് വേണ്ടിയായിരുന്നു എന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൂലൈ 18ന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നതെങ്കിൽ, സിബിഎസ്, ഐസിഎസ്ഇ വിദ്യാർത്ഥികളെ, അലോട്ട്മെന്റിന്റെ സപ്ലിമെന്ററി ഘട്ടത്തിൽ മാത്രമേ പരിഗണിക്കാൻ സാധിക്കൂ എന്നും വിദ്യാഭ്യാസ മന്ത്രി കത്തിൽ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group