കണ്ണൂരില്‍ മങ്കിപോക്‌സ് ബാധ സ്ഥിരീകരിച്ച യുവാവുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍. ബന്ധുക്കളും കാര്‍ ഡ്രൈവറും ഉള്‍പ്പെടെ അഞ്ച് പേരാണ് നിരീക്ഷണത്തിലുള്ളത്. ജൂലൈ 13ന് ദുബായില്‍ നിന്നെത്തിയ യുവാവിനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. വിമാനത്തിലുണ്ടായിരുന്ന കാസര്‍ഗോഡ് സ്വദേശികള്‍ക്ക് ഇയാളുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
പരിയാരം മെഡിക്കല്‍ കോളജിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവാവിന്റെ ചികിത്സക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ കെ സുധീപിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡും തുറന്നു. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം കൊല്ലം സ്വദേശിയായ 35കാരന് കഴിഞ്ഞ ദിവസം മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. യുഎഇയില്‍നിന്ന് തിരുവനന്തപുരത്ത എത്തിയ ഇദ്ദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ചികിത്സയിലാണ്.
രണ്ടാമതും കേരളത്തില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി കേന്ദ്രം രംഗത്തെത്തി. മുഴുവന്‍ അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന ശക്തമാക്കാന്‍ തുറമുഖങ്ങളോടും വിമാനത്താവളങ്ങള്‍ക്കും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
Post a Comment