ഭരണഘടനയ്‌ക്കെതിരെ വിവാദ പ്രസംഗം നടത്തിയ സജി ചെറിയാന്‍ രാജി സന്ദര്‍ഭോചിതമായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രസംഗത്തില്‍ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് രാജി. ഭരണഘടനയെ വിമര്‍ശിച്ചതില്‍ തെറ്റുപറ്റിയെന്ന് സജി ചെറിയാന്‍ പാര്‍ട്ടിയോട് സമ്മതിച്ചു. തെറ്റ് പറ്റിയത് കൊണ്ടാണ് അദ്ദേഹം രാജി വെച്ചത്. അല്ലെങ്കില്‍ മന്ത്രിയായി തുടരുമായിരുന്നുവെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. പാര്‍ട്ടിയുടെ നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹം രാജിവെച്ചത്. ഉന്നത ജനാധിപത്യ മൂല്യമാണ് സജി ചെറിയാന്‍ ഉയര്‍ത്തിപിടിച്ചത്. രാജിയിലൂടെ അദ്ദേഹം ഒരു മാതൃക കൂടിയാണ് സൃഷ്ടിച്ചത്. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ച പാര്‍ട്ടിയാണ് സിപിഎം. ഭരണഘടനാ സംരക്ഷണത്തിനായാണ് പാര്‍ട്ടി പോരാടുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
സജി ചെറിയാന്റെ രാജിയോടെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പ്രസക്തി ഇല്ലാതായി. പുതിയ മന്ത്രിയുടെ കാര്യം നിലിവില്‍ ചര്‍ച്ച ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post a Comment