തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ചാത്തന്‍ പാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. കല്ലമ്പലത്ത് തട്ടുകട നടത്തുന്ന ആളായിരുന്നു മണിക്കുട്ടന്‍. ഇയാളുടെ തട്ടുടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴ ചുമത്തിയിരുന്നുവെന്നും അതേ തുടര്‍ന്നുള്ള മനോവിഷമമാകാം മരണത്തിന് കാരണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
അരലക്ഷം രൂപയാണ് പിഴ ചുമത്തിയത്. പഞ്ചായത്തിന്റെ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗമാണ് കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയത്. കുടുംബത്തിന് മറ്റു സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.മണിക്കുട്ടന്‍, ഭാര്യ, രണ്ട് മക്കള്‍, മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്.
മണിക്കുട്ടനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ബാക്കി എല്ലാവരും കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു. ഇവര്‍ വിഷം കഴിച്ചതാകാമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി കേസെടുക്ുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ാണോ മരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്. തട്ടുകടയിലെ ജീവനക്കാരന്‍ ഇന്ന് രാവിലെ മണികഠ്‌ന്റെ വീട്ടിലെത്തിയപ്പോഴാണ് മരണത്തെ കുറിച്ചുള്ള വിവരം എല്ലാവരും അറിഞ്ഞത്.
Post a Comment