ചക്കരക്കല്‍ - മട്ടന്നൂര്‍ കണ്ണൂര്‍ വിമാനത്താവള റോഡിലെ നാലാംപീടികയില്‍ സ്‌കൂട്ടറില്‍ നിന്നു തെറിച്ച് വീണ് വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു.
താഴെ കാവിന്‍മൂല ഉച്ചൂളിക്കുന്ന് മെട്ട തൈപ്പറമ്ബത്ത് ദാറുസലാം മന്‍സില്‍ റിയാനാ (19)ണ് മരിച്ചത്.കണ്ണൂര്‍ കോളജ് ഓഫ് കോമേഴ്സ് ബി കോം വിദ്യാര്‍ഥിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 1.20 നാണ് അപകടം നടന്നത്. അഞ്ചരക്കണ്ടി ഭാഗത്തു നിന്നു ചക്കരക്കല്‍ ഭാഗത്തേക്ക് കെ എല്‍ 3 എ 72 നമ്ബര്‍ സ്‌കൂടറില്‍ വരികയായിരുന്ന റിയാന്‍ റോഡിലെ വഴുക്കലില്‍പ്പെട്ട് നിയന്ത്രണം വിട്ട് തെറിച്ച് വീഴുകയായിരുന്നു.
ഉടന്‍ തന്നെ പ്രദേശവാസികള്‍ ചക്കരക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ. ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പ്രവാസിയായ റിയാസ്-സലിന ദമ്ബതികളുടെ മകനാണ് റിയാന്‍. ഫാത്വിമ സിയ ഏക സഹോദരിയാണ്.
Post a Comment