Join News @ Iritty Whats App Group

കേസന്വേഷണം ഇ പിയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍


എകെജി സെന്റര്‍ ആക്രമണക്കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിന് പിന്നാലെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പരിഹാസം.

കസേരയിലിരുന്ന് വായിക്കുമ്പോള്‍ ഞെട്ടിയ കേസ് അന്വേഷണം ഇപിയില്‍ നിന്ന് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തുവെന്നാണ് അദ്ദേഹം ഫെയ്‌സബുക്കില്‍ കുറിച്ചത്. ഇന്നലെയാണ് എ.കെ.ജി സെന്റര്‍ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഡി.ജി.പി അനില്‍കാന്ത് ഉത്തരവിട്ടത്. സംഭവം നടന്ന് 23 ദിവസമായിട്ടും പ്രതിയെ കണ്ടെത്താന്‍ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.

ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചായിരിക്കും തുടര്‍ന്നുള്ള അന്വേഷണം. തിങ്കളാഴ്ച സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാര്‍ കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ചിന് നല്‍കും.

Post a Comment

Previous Post Next Post
Join Our Whats App Group