തൃശൂർ: വെള്ളം വാങ്ങി തിരികെ ട്രെയിനിലേക്ക് കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവതി മരിച്ചു. മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറക്കൽ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകൾ അനു ജേക്കബാണ്(22) മരിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.
ട്രെയിന്‍ നിർത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ ഇറങ്ങി വെള്ളം വാങ്ങി തിരികെ കോച്ചിലേക്ക് കയറുന്നതിനിടെ കാൽ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. വേണാട് എക്സ്പ്രസിൽ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.
തൃശൂരിൽ ട്രെയിൻ എത്തിയപ്പോൾ അനു ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങുന്നതിനായി പ്ലാറ്റ്ഫോമിലേക്കിറങ്ങിയിരുന്നു. തിരികെ കയറുംമുന്‍പ് ട്രെയിൻ ഓടി തുടങ്ങിയിരുന്നു. കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു.
Post a Comment