കണ്ണൂർ: സംസ്ഥാനത്തുടനീളം മഴ കനക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി നൽകുന്നുണ്ട്. എന്നാൽ ഇപ്പോൾ അവധി ചോദിച്ച് വിദ്യാർഥികളുടെ അഭ്യർഥനകളാൽ നിറയുകയാണ് കലക്ചർമാരുടെ ഫേസ്ബുക്ക് പേജുകൾ.
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരിൽ അവധി നൽകിയിരുന്നു. രണ്ടാം ശനിയും പെരുന്നാൾ ദിനമായ ഞായറാഴ്ചയും കൂടിയായതോടെ തുടർച്ചയായി അഞ്ചു ദിവസമാണ് അവധി ലഭിച്ചത്. എന്നാൽ ഞായറാഴചയും മഴ കനത്തതോടെ തിങ്കളാഴ്ച അവധിയില്ലേ എന്നാണ് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജിൽ നിരവധി വിദ്യാർഥികൾ ചോദിക്കുന്നത്.
വിദ്യാർഥികളുടെ ചോദ്യം കേട്ട് മറുപടി നൽകിയിരിക്കുകയാണ് കലക്ടർ. 'നമുക്ക് തിരികെ സ്കൂളിലേക്ക് പോകാം'(lets go back to school) എന്ന് പോസ്റ്റ് ചെയ്താണ് കലക്ടർ അവധി ചോദ്യങ്ങള്‍ക്ക് ശമനം വരുത്തിയിരിക്കുന്നത്.
Post a Comment