കോട്ടയം: പി.സി. ജോര്‍ജിനെതിരായ പീഡന പരാതിക്കു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അയാളെ വെടിവച്ച് കൊല്ലാന്‍ ആഗ്രഹമുണ്ടെന്നും അറസ്റ്റിലായ പിസി ജോര്‍ജിന്റെ ഭാര്യ ഉഷ. ‘ഞാന്‍ പിണറായിയെ പോയി കാണും, എനിക്ക് അയാളെ വെടിവെച്ച് കൊല്ലണം.’ വീട്ടില്‍ അപ്പന്റെ റിവോള്‍വറുണ്ടെന്നും ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കുമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു.
''ശരിക്കും പറഞ്ഞാല്‍ അയാളെ എനിക്ക് വെടിവെച്ച് കൊല്ലണമെന്നുണ്ട്. നിങ്ങളിത് ചാനലില്‍ കൂടി വിട്ടാല്‍ എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരു. ഇത്രയും പ്രായമായ ഒരാളെ പിടിച്ച് ജയിലില്‍ ഇടാമോ.''-ഉഷ പറഞ്ഞു.
പീഡനക്കേസില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് പിസി ജോര്‍ജിന്റെ കുടുംബത്തിന്റെ പ്രതികരണം. പീഡനക്കേസ് രാഷ്ട്രീയ വൈരാഗ്യമാണ്. സ്വര്‍ണക്കടത്തു കേസില്‍ പിണറായി വിജയന്റെ പ്രശ്‌നങ്ങളൊന്നും പുറത്തേക്ക് വരരുത്. അതിനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്നും ഉഷ പറഞ്ഞു
Post a Comment