തിരുവനന്തപുരം: മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ പീഡന പരാതി. സോളാര്‍ കേസ് പ്രതി നല്‍കിയ പരാതിയിലാണ് മ്യുസിയം പോലീസ് ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. ജോര്‍ജിനെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ട്.
സോളാര്‍ കേസിലെ പ്രതിയായ സ്ത്രീ രഹസ്യമൊഴിയിലും പി.സി ജോര്‍ജിനെതിരെ ആരോപണമുണ്ടായിരുന്നു. ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയ തന്നെ ജോര്‍ജ് ലൈംഗിക താല്‍പര്യത്തോടെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും പരാതിയില്‍ പറയുന്നു. മുന്‍പ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന സൂചനയുണ്ട്. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ്.
കെ.ടി ജലീല്‍ നേരത്തെ നല്‍കിയ പരാതിയില്‍ ജോര്‍ജിനും സ്വപ്‌നയ്ക്കുമെതിരെ കേസെടുത്തിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് കാണിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. ജലീല്‍ നല്‍കിയ പരാതിയില്‍ സാക്ഷിയാണ് സോളാര്‍ കേസ് പ്രതി.
ഗൂഢാലോചന കേസ് അന്വേഷണത്തിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്താന്‍ ജോര്‍ജിനെ ഇന്ന് രാവിലെ തിരുവനന്തപുരം ഗസ്റ്റ് ഹൗസിലേക്ക വിളിച്ചുവരുത്തിയിരുന്നു. ഈ കേസില്‍ അറസ്റ്റു ചെയ്യാന്‍ സാധ്യതയില്ലെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ മ്യുസിയം പോലീസ് പീഡന പരാതിയെ കുറിച്ച് അറിയിച്ചപ്പോഴാണ് അറസ്റ്റിലേക്ക് കടന്നേക്കുമെന്ന സൂചന വരുന്നത്.
രാവിലെ മൊഴി നല്‍കാന്‍ എത്തിയ ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
Post a Comment