ഭിന്നശേഷിക്കാരോട് സംസാരിക്കാന്‍ ആംഗ്യഭാഷ പരിശീലിച്ച് കോഴിക്കോട് സിറ്റി പൊലീസ്. സംസ്ഥാനത്ത് ആദ്യമായാണ് പൊലീസുകാര്‍ക്ക് ആംഗ്യഭാഷാ പരിശീലനം നല്‍കുന്നത്.ആദ്യഘട്ടത്തിൽ കുറച്ച് പൊലീസുകാർക്കാണ് പരിശീലനം നൽകുന്നത്. വരും ദിവസങ്ങളിൽ മുഴുവൻ പൊലീസുകാർക്കും ആംഗ്യഭാഷയിൽ പരിശീലനം നല്കും. ഓൺലൈൻ ക്ലാസ്സുകളും ഒരുക്കും.
സംസാരിക്കാൻ കഴിയാത്തവർ പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുകയാണ് ഇതുവഴി. അവരുടെ കാര്യങ്ങൾ അവരുടെ തന്നെ ഭാഷയിൽ മനസ്സിലാക്കാനുള്ള ശ്രമം. അതിനായി സിറ്റിയിലെ എല്ലാ സ്റ്റേഷനുകളിലെയും പൊലീസുകാർക്ക് പരിശീലനം നൽകുകയാണ്.
കോംപോസിറ്റ് റീജിയണൽ സെൻറുമായി ചേർന്നാണ് പദ്ധതി. ഭിന്നശേഷിക്കാർക്ക് പദ്ധതി ഏറെ പ്രയോജനപ്പെടുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
Post a Comment