മുംബൈ: അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ പെൺകുട്ടി ഡ്രൈവർക്കൊപ്പം ജീവനൊടുക്കി. കിരൺ ദൽവി(45), മകൾ മുസ്കാൻ(26) എന്നിവരാണു കൊല്ലപ്പെട്ടത്.
ദൽവിയുടെ മകൾ ഭൂമി(17), ഇവരുടെ വീട്ടിൽ പത്തുവർഷമായി കാർ ഡ്രൈവറായിരുന്ന ശിവദയാൽ സെൻ(60) എന്നിവരാണു ജീവനൊടുക്കിയത്.
സബർബൻ കാൻഡിവാലിയിൽ റെയിൽവേ സ്റ്റേഷനുസമീപമുള്ള ദൽവി ആശുപത്രിക്കെട്ടിട സമുച്ചയത്തിലാണു സംഭവം.
മൂന്നുനിലക്കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
Post a Comment