Join News @ Iritty Whats App Group

തിരഞ്ഞെടുപ്പിനൊരുങ്ങി മട്ടന്നൂർ നഗരസഭ; കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റ്‌ നില അറിയാം


മട്ടന്നൂര്‍ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 20നാണ് വോട്ടെടുപ്പ്.
സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. വന്‍ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരത്തിലിരിക്കുന്ന നഗരസഭയില്‍ ഇത്തവണ പോരാട്ടം രൂക്ഷമാകും.

സംസ്ഥാനത്തെ മറ്റെല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേസമയം തിരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ മട്ടന്നൂര്‍ നഗരസഭയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. മുനിസിപ്പാലിറ്റി രൂപീകരണത്തെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിനുശേഷം 1997-ല്‍ ഒരു പ്രത്യേക തിരഞ്ഞെടുപ്പ് നടന്നു.

അന്നുമുതല്‍ മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് രംഗത്ത് ഒറ്റക്കാണ്. 35 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ എല്‍.ഡി.എഫിന് 28 ഉം യു.ഡി.എഫിന് ഏഴും സീറ്റുകളുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group