പേരാവൂര്‍: പതിനാറുകാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടശേഷം വീഡിയോ കോള്‍ സ്ക്രീന്‍ഷോട്ട് കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.
താമരശേരി അമ്ബായത്തോടിലെ വലിയപീടിയേക്കല്‍ അജിനാസിനെയാണ് (21) പേരാവൂര്‍ സബ് ഇന്‍സ്പെക്ടര്‍ ജോര്‍ജ് അറസ്റ്റ് ചെയ്തത്. പേരാവൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതി പരിചയപ്പെടുന്നത്. തുടര്‍ന്ന് വീഡിയോ കോള്‍ വിളിച്ച് സൗഹൃദം തുടര്‍ന്ന പ്രതി വീഡിയോ കോളില്‍ അശ്ലീല ദൃശ്യം കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അജിനാസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പതിനാറുകാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടശേഷം വീഡിയോ കോള്‍ സ്ക്രീന്‍ഷോട്ട് കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
News@Iritty
0
Post a Comment