Join News @ Iritty Whats App Group

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കാസര്‍കോട്ടെ കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുവന്ന മയക്കുമരുന്ന് കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കാസര്‍കോട്ടെ കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുവന്ന മയക്കുമരുന്ന് കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടു.
അണങ്കൂരിലെ അഹമ്മദ് കബീറാണ് (26) ബുധനാഴ്ച വിദ്യാനഗര്‍ കോടതി സമുച്ചയത്തിന്‌ മുന്നിലെ ഹോട്ടലില്‍നിന്ന് രക്ഷപ്പെട്ടത്. മയക്കുമരുന്നുമായി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു.

എക്‌സൈസ്‌ പിടികൂടിയ മയക്കുമരുന്ന് കേസില്‍ ഹാജരാക്കാന്‍ കണ്ണൂരില്‍നിന്ന് പൊലീസുകാരുടെ അകമ്ബടിയോടെയാണ് കോടതിയില്‍ എത്തിച്ചത്. വിദ്യാനഗറിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം കൈകഴുകാന്‍ പോയപ്പോഴാണ്‌ മുങ്ങിയത്. പ്രതിക്കായി പൊലീസ്‌ തിരിച്ചില്‍ ഊര്‍ജിതമാക്കി. രക്ഷപ്പെടാന്‍ സഹായിച്ചയാളെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. പ്രതിക്കെതിരെ ബദിയടുക്ക, വിദ്യാനഗര്‍, കാസര്‍കോട് പൊലീസ്‌ സ്‌റ്റേഷനുകളിലും എക്‌സൈസിലും മയക്കുമരുന്ന്‌ പിടികൂടിയതിന് കേസുണ്ട്.

സിറ്റിഗോള്‍ഡ്‌ ജ്വല്ലറിയില്‍നിന്ന്‌ സ്വര്‍ണാഭരണം മോഷ്ടിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്കു മുമ്ബ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കാസര്‍കോട്ടെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതി രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ കണ്ണൂര്‍ എ.ആര്‍. ക്യാമ്ബിലെ എ.എസ്.ഐ ഉള്‍പ്പടെ മൂന്നുപേരെ സസ്‍പെന്‍ഡ് ചെയ്തിരുന്നു. ആഴ്ചകള്‍ക്കുശേഷം ബംഗളൂരുവില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post
Join Our Whats App Group