ഇരിക്കൂര്‍: പാലത്തില്‍ നിന്നും യുവാവ് പുഴയിലേക്ക് ചാടി. ചാടുന്നത് കണ്ടകാല്‍നട യാത്രക്കാര്‍ ഉടന്‍ ഇരിക്കൂര്‍ പൊലീസിലും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാര്യം പുഴയില്‍ ഇറങ്ങി രക്ഷപ്പെടുത്തി കണ്ണൂര്‍ ആശുപതിയിലേക്ക് കൊണ്ടു പോയി. ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. യുവാവ് തൃശൂര്‍ സ്വദേശിയാണെന്നാണ് അറിയുന്നത്. ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല. പാലത്തില്‍ നിന്നും പതിനഞ്ചു മീറ്റര്‍ താഴ്ചയിലേക്കാണ് ചാടിയത്. പുഴയില്‍ വെള്ളം കുറഞ്ഞതും ഒഴുക്ക് ഇല്ലാത്തതിനാലുമാണ് യുവാവിനെ രക്ഷപ്പെടുത്താനായത്. ചാടാനുള്ള കാരണം വ്യക്തമല്ല.
ഇരിക്കൂര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി
News@Iritty
0
Post a Comment