Join News @ Iritty Whats App Group

യുവാവ് പ്രണയത്തില്‍ നിന്ന് പിന്മാറി; തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യയ്ക്കൊരുങ്ങി പതിനേഴുകാരി

യുവാവ് പ്രണയത്തില്‍ നിന്നും പിന്മാറിയതില്‍ മനം നൊന്ത് ആത്മഹത്യാ ഭീഷണി മുഴക്കി പകിനേഴുകാരി. തിരൂര്‍ റെയിവേ സ്റ്റേഷനില്‍ ആണ് സംഭവം. ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ നിരാശയിലാണ് പെണ്‍കുട്ടി തിരൂര്‍ റെയിവേ സ്റ്റേഷനില്‍ ആത്മഹത്യ ചെയ്യാനെത്തിയത്.

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളുടെ എന്‍ജിന്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലത്താണ് കുട്ടി നിന്നിരുന്നത്. ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ട് യാത്രാക്കാര്‍ വിവരം ആര്‍ പി എഫിനെ അറിയിക്കുകയായിരുന്നു. ഇതോടെ തിരൂര്‍ റെയിവേ സ്റ്റേഷനിലെ ആര്‍. പി. എഫ് എസ്. ഐ സുനില്‍കുമാറിന്റെ ഇടപെടലിലൂടെ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. 

താനൂര്‍ പോലീസ് സ്റ്റേഷനില്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരി ഇന്നലെ ഉച്ചയോടെയാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. യുവാവും പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം തിരിച്ചറിഞ്ഞ് വീട്ടുകാര്‍ കല്യാണം ഉറപ്പിച്ചതായിരുന്നെന്നും പിന്നീട് യുവാവ് അതില്‍നിന്നും പിന്മാറുകയായിരുന്നുവെന്നും കുട്ടി മൊഴി നല്‍കി. ഇതിന്‍റെ മനോ വിഷമത്തില്‍ ജീവനൊടുക്കാനെത്തിയതാണെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കുകയും മലപ്പുറത്തുനിന്ന് അധികൃതരെത്തി കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group