കോഴിക്കോട്: സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ ആയേക്കും .എതിർപ്പുമായി റേഷൻ ഡീലേഴ്സ് അസോസിയേഷൻ രംഗത്തെെത്തിയ സാഹചര്യത്തിലാണിത്.കൊവിഡ് കാലത്തെ കിറ്റ് വിതരണത്തിൻ്റെ കമ്മീഷൻ തുക ഇതുവരെ നൽകിയിട്ടില്ല.കമ്മിഷൻ തുക ഉടൻ നൽകാൻ ഹൈകോടതി ഉത്തരവ് നൽകി 5 മാസം ആയിട്ടും സർക്കാരിന് അനക്കമില്ല .60 കോടിയാണ് സംസ്ഥാനത്ത് ആകെ നൽകാൻ ഉള്ളത് .കിറ്റ് വിതരണത്തിന് കമ്മീഷൻ നൽകാൻ ആകില്ലെന്ന സർക്കാർ നിലപാടിനോട് യോജിക്കാൻ ആകില്ലെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി പറഞ്ഞു
സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ ആയേക്കും ,എതിർപ്പുമായി റേഷൻ ഡീലേഴ്സ് അസോസിയേഷൻ
News@Iritty
0
Post a Comment